വധശിക്ഷ നടപ്പിലാക്കുന്നതിന് തലേദിവസം പ്രതികൾ കടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്നുവെന്ന് തിഹാർ ജയിൽ അധികൃതർ വെളിപ്പെടുത്തുന്നു.
4 പ്രതികളിൽ ആരും തന്നെ ചായ കുടിക്കാനോ, രാത്രിയിൽ ഉറങ്ങാനോ, പുലർച്ചെ വധശിക്ഷ നടപ്പിലാക്കുന്നതിന് മുൻപ് കുളിക്കാനോ തയ്യാറായില്ലെന്നും ജയിൽ അധികൃതർ വെളിപ്പെടുത്തി.മുകേഷ് കുമാർ സിംഗ്, പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് സിംഗ് എന്നിവരെയാണ് ഇന്നു പുലർച്ചെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ഇതിനു മുൻപ് മൂന്നു വട്ടം വധശിക്ഷ നടപ്പിലാക്കാൻ വാറണ്ട് പുറപ്പെടുവിച്ചുവെങ്കിലും രക്ഷപെടാനുള്ള നിയമ സാധ്യതകൾ നിലനിൽക്കുന്നതിനാൽ ഇതെല്ലാം റദ്ദാക്കേണ്ടി വന്നിരുന്നു. പ്രതികൾ ഓരോരുത്തരും രാഷ്ട്രപതിക്ക് അടക്കം ദയാഹർജി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടർന്നാണ് വെള്ളിയാഴ്ച പുലർച്ചെ വധശിക്ഷ നടപ്പിലാക്കിയത്.
Discussion about this post