മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് എം.എസ് ധോനിയെ അവഗണിക്കാനാകില്ലെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണറും ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ താരവുമായ വസീം ജാഫര്‍. ധോനി ഫോമിലാണെങ്കില്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും അത് ഋഷഭ് പന്തിന്റേയും കെ.എല്‍ രാഹുലിന്റേയും സമ്മര്‍ദ്ദം കുറയ്ക്കുമെന്നും വസീം ജാഫര്‍ ചൂണ്ടിക്കാട്ടി.
‘ധോനി ഫോമിലാണെങ്കില്‍ അദ്ദേഹത്തെ അവഗണിക്കരുത് എന്നതാണ് എന്റെ അഭിപ്രായം. സ്റ്റമ്പിന് പിന്നിലും ബാറ്റിങ്ങ് ഓര്‍ഡറിലും അദ്ദേഹം മുതല്‍ക്കൂട്ടാണ്. ഒപ്പം രാഹുലിന് വിക്കറ്റ് കീപ്പര്‍ എന്ന സമ്മര്‍ദ്ദത്തില്‍ നിന്ന് ഒഴിവാകാം. ഒരു ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനെ വേണമെങ്കില്‍ ഋഷഭ് പന്തിനേയും ഉപയോഗപ്പെടുത്താം.’ വസീം ജാഫര്‍ വ്യക്തമാക്കി.
Discussion about this post