കാശാണ് സഖാക്കളുടെ പ്രശ്‌നം..!
മോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നു പറഞ്ഞപ്പോള്‍ കേരളത്തിലെ സഖാക്കള്‍ വിചാരിച്ചത് പത്തുലക്ഷം കോടി രൂപയുടെയെങ്കിലും സാമ്പത്തിക പാക്കെജ് പ്രഖ്യാപിക്കുമെന്നായിരുന്നു. അതില്‍ കുറഞ്ഞത് അരലക്ഷം കോടിയെങ്കിലും കേരളത്തിനു കിട്ടുമെന്നും, അതുവച്ച് സുഖിച്ചങ്ങ് ജീവിക്കാമെന്നും അവര്‍ കരുതി.
അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സുനാമി, ഓഖി, പ്രളയം, നിപ ഒക്കെ വരുമ്പോള്‍ കിട്ടുന്ന ഫണ്ടൊക്കെ കക്കുക, മുക്കുക, നക്കുക എന്നതാണല്ലോ പരിപാടി. പിന്നെ ബക്കറ്റിലൂടെ പിരിച്ചുള്ള പരിപാടിയും..! പക്ഷേ, ഒരു കൊറോണ ഫണ്ട് കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചിരുന്നവര്‍ നിരാശരായിപ്പോയി. അവരിപ്പോള്‍ ലോകരാജ്യങ്ങള്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കെജിന്റെ കണക്കുമായി വന്നിരിക്കുകയാണ്.
”ഞായറാഴ്ച വീട്ടിലിരുന്നാല്‍ കൊറോണ ജീവനുംകൊണ്ട് ഓടിപ്പോകുമോടാ മോദീ” എന്നാണു ചോദ്യം. ”എല്ലാവരും അകലം പാലിക്കണം, വീട്ടിലിരിക്കണം, ജാഗ്രതയും കരുതലും വേണം” എന്നു പിണറായി ഇത്രദിവസവും പറഞ്ഞതു മഹാസംഭവമായി കൊണ്ടാടിയവര്‍ക്ക് മോദി അതു പറഞ്ഞപ്പോള്‍ കലിപ്പ്, കട്ടക്കലിപ്പ്..!
മോദിയെന്താ കാശ് തരാത്തത് എന്നാണു രോഷത്തോടെയുള്ള ചോദ്യം. ”കാശും പാക്കെജുമാണു വേണ്ടത്, അതല്ലാതെ കൈകൊട്ടിയാലോ പാട്ട കൊട്ടിയാലോ കൊറോണ പോകുമോ” എന്ന ആക്രോശത്തിലുണ്ട് ഇവരുടെ സകല കാപട്യവും.
എന്തിനാണു കാശ്? തന്ന കാശിന്റെ കണക്കുവല്ലതും ഇതേവരെ കൃത്യമായി പറഞ്ഞിട്ടുണ്ടോ? സുനാമിയടിച്ചു. ഓഖി വന്നു. രണ്ടു പ്രളയദുരന്തമുണ്ടായി. കിട്ടിയ, പിരിച്ചെടുത്ത കാശിന്റെ കണക്കെവിടെ? മുക്കിയ കാശിന്റെ കണക്കുകളാണിപ്പോള്‍ പുറത്തുവരുന്നത്.
കേന്ദ്രം കോടാനുകോടി ചെലവിട്ടാണ് ആയിരങ്ങളെ പ്രത്യേക വിമാനത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുകൊണ്ടുവന്ന് ചികിത്സിക്കുന്നത്. കേരളത്തിനടക്കം പ്രത്യേക വൈറസ് പരിശോധനാ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ കോടികള്‍ ചെലവാക്കി. ദേശീയ ദുരന്തനിവാരണ ഫണ്ട് ഇഷ്ടാനുസരണം ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കി. സകല സേനകളെയും അര്‍ധസൈനികരെയും കളത്തിലിറക്കി. വേറെയും ഒട്ടേറെ കാര്യങ്ങള്‍.
തത്കാലം ഇതിനപ്പുറം എന്താണു വേണ്ടത്? രോഗം എവിടെവരെയെത്തും, എത്രപേര്‍ ബാധിക്കപ്പെടും, എത്രപേര്‍ക്കു ജീവന്‍ നഷ്ടമാകും, എത്രകാലം ഈ പ്രതിസന്ധി നീണ്ടുനില്‍ക്കും എന്നുപോലും ഊഹമില്ലാത്ത ഈ സമയത്ത് സാമ്പത്തിക ഉദ്ധാരണ പാക്കെജ് വേണമെന്നൊക്കെ പറയാന്‍ കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയൊന്നും പോരാ.
സിംപിളായി പറയാം.
കൊറോണയല്ല അവന്റെയപ്പന്‍ വന്നാലും അവര്‍ക്കാവശ്യം കാശാണ് കക്കാനും, മുക്കാനും നക്കാനും. അതു തന്നില്ലെങ്കില്‍ തന്തയ്ക്കു തന്നെ വിളിക്കും. അതാണിപ്പോള്‍ കാണുന്നത്.
https://www.facebook.com/photo.php?fbid=2836391899778458










Discussion about this post