കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യുവിനെ കുറിച്ച് മലയാളികള്‍ക്ക് മനസിലായിട്ടില്ലെന്ന് പരിഹസിച്ച് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഞായറാഴ്ച ഹര്‍ത്താലാണെന്ന് അവരോട് പറഞ്ഞാല്‍ ആവശ്യമായ മദ്യം ശേഖരിക്കുമായിരുന്നെന്ന് റസൂല്‍ പൂക്കൂട്ടി പരിഹസിച്ചു. ട്വിറ്ററിലാണ് റസൂര്‍ പൂക്കൂട്ടി ജനതാ കര്‍ഫ്യുവിനെ പിന്തുണച്ച് രംഗത്തെത്തിയത്
https://twitter.com/resulp/status/1240900639850483712
ഞായറാഴ്ച രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ ആരും വീട്ടില്‍നിന്നു പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രി രാജ്യത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. ജനത്തിനു വേണ്ടി, ജനം സ്വയം നടത്തുന്ന ‘ജനതാ കര്‍ഫ്യൂ’വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനതാ കര്‍ഫ്യുവിന് വലിയ പിന്തുണയാണ് രാജ്യത്ത് നിന്ന് ലഭിക്കുന്നത്. എന്നാല്‍ കേരളത്തിലെ ഇടത് സോഷ്യല്‍ മീഡിയ വിഭാഗത്തിലെ ചിലര്‍ ജനതാ കര്‍ഫ്യു ആഹ്വാനത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡണ്ട് മുഹമ്മദ് റിയാസിനെ പോലുള്ളവരും പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തി. അതേ സമയം ശശീ തരൂര്‍ ശബാന ആസ്മി, രാജീവ് സര്‍ദേശായി തുടങ്ങി നിരവധി പേര്‍ ജനത കര്‍ഫ്യു എന്ന ആശയത്തെ പിന്തുണച്ച് രംഗത്തെത്തി.













Discussion about this post