രാജ്യമൊട്ടാകെ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധ തടയാൻ മുൻകരുതലെടുത്ത് ഇന്ത്യൻ സൈന്യവും.മാർച്ച് 23 മുതൽ 30 വരെ കരസേനയിൽ ഒരുവിഭാഗം സ്വയം ഏകാന്തവാസത്തിൽ കഴിയാൻ തീരുമാനമായി. ജവാൻമാരിൽ 50% പേരും, ഓഫീസർ തസ്തികയിൽ ഉള്ളവരിൽ 35% പേരുമാണ് ആദ്യ ഘട്ടത്തിൽ ഏകാന്ത വാസത്തിൽ പോവുക.ആദ്യഘട്ടത്തിൽ ജോലി ചെയ്യുന്നവർ, ഇവർ മടങ്ങിയെത്തുന്നതോടെ ഏകാന്ത വാസത്തിൽ പോകും. കരസേനാ ആസ്ഥാനത്തെ ഹാജർ നിലയിൽ കുറവ് വരുത്താനും, നിയമനങ്ങളും സ്ഥലം മാറ്റങ്ങളുമെല്ലാം തൽക്കാലത്തേക്ക് നിർത്തിവയ്ക്കാനും തീരുമാനമെടുത്തിട്ടുണ്ട്.
കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നത ഓഫിസർമാരുടെ യോഗമാണ് രോഗം പടർന്നു പിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഈ തീരുമാനങ്ങളെടുത്തത്.
Discussion about this post