കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ജാഗ്രതാനിർദേശം കാറ്റിൽപ്പറത്തി കാസർകോട് കടകൾ തുറന്നു. ജില്ലയിലെ പുതിയ ബസ് സ്റ്റാൻഡിൽ ആണ് നിർദേശം ലംഘിച്ച് കടകൾ തുറന്നത്.വിവരമറിഞ്ഞെത്തിയ കാസർഗോഡ് ജില്ലാ കലക്ടർ സജിത്ത് ബാബു നേരിട്ടിറങ്ങി കടകൾ അടപ്പിച്ചു. മിൽമ പാൽ ബൂത്തുകൾ ഒഴിച്ച് വേറെ ഒരു കടകളും പ്രവർത്തിക്കരുതെന്ന് കലക്ടർ നിർദേശിച്ചു.
ജാഗ്രത നിർദേശം ലംഘിച്ച് കടകൾ തുറന്നതിന് 10 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. വിദ്യാനഗർ സ്റ്റേഷനിലെ പോലീസാണ് 10 കടക്കാർക്കെതിരെ കേസെടുത്തത്. ജില്ലയിലെ സലൂണുകൾ ബ്യൂട്ടിപാർലറുകൾ എന്നിവയും രണ്ടാഴ്ചത്തേക്ക് തുറക്കരുതെന്ന് കലക്ടർ ഉത്തരവിട്ടു. നിർദ്ദേശങ്ങൾ ലംഘിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്നും കലക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post