ലഖ്നൗ: കൊറോണ ഭീതി പടർത്തി പടരുന്ന സാഹചര്യത്തിൽ ദിവസ വേതന തൊഴിലാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദിവസ വേതന തൊഴിലാളികള്‍ക്കും നിര്‍മാണ തൊഴിലാളികള്‍ക്കും ആയിരം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് വ്യാപക അടച്ചുപൂട്ടലുകള്‍ നടത്തി വരികയാണ്. ഇതിനിടെയാണ് യുപി സര്‍ക്കാരിന്റെ പ്രഖ്യാപനം. ധനസഹായം സംസ്ഥാനത്തെ 15 ലക്ഷം ദിവസ വേതന തൊഴിലാളികള്‍ക്കും 20.37 ലക്ഷംനിര്മാണ തൊഴിലാളികള്‍ക്കും അവരുടെ ദൈനംദിന കാര്യങ്ങള്‍ക്ക് സഹയകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പണം കൈമാറുന്നത്.
യുപിയിൽ ഇതുവരെ 23 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും യോഗി ആദിത്യനാഥ് വ്യക്തമാക്കി. ഇതില്‍ ഒമ്പത് പേര് രോഗ മുക്തി നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post