ഇന്ത്യയിൽ കൊറോണ രോഗം ബാധിക്കപ്പെട്ട ആൾക്കാരുടെ എണ്ണം 400 കടന്നു. ഇന്നലെ ഒരു ദിവസം മാത്രം രാജ്യത്ത് 68 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മുംബൈയിലെ ചേരിപ്രദേശങ്ങളിൽ കൊറോണ രോഗം സ്ഥിരീകരിച്ചതോടെ, ചേരി നിവാസികളായ 23,000 പേരെ മഹാരാഷ്ട്ര സർക്കാരിന് ഒറ്റയടിക്ക് നിരീക്ഷണത്തിലാക്കേണ്ടി വന്നു.മുംബൈ സെൻട്രലിലെ 69കാരിയായ വീട്ടുജോലിക്കാരിക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്.വൃത്തിഹീനമായ ചേരികളിൽ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യ പ്രവർത്തകരുടെ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്. ദിവസേന എത്തുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എല്ലാവരെയും പരിശോധിക്കുന്നുണ്ട്. ജോലിക്ക് പോകാനായോ മറ്റെന്തെങ്കിലും ആവശ്യത്തിനോ കുടിലിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പോലീസ് കർശനമായി വിലക്കിയിട്ടുണ്ട്.
Discussion about this post