രാജ്യത്തെ ജനങ്ങളെ പരിഭ്രാന്തരാക്കിക്കൊണ്ട് കോവിഡ്-19 മഹാമാരി പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ, സുപ്രീം കോടതിയിൽ, പ്രവർത്തിക്കുക ഒരേയൊരു ബഞ്ചു മാത്രമായിരിക്കും. ബുധനാഴ്ച ആയിരിക്കും കേസുകൾ പരിഗണിക്കുക. വാദം കേൾക്കാൻ വേണ്ടി കോടതിയിൽ വീഡിയോ കോൺഫറൻസിംഗ് സംവിധാനം ഏർപ്പെടുത്തും.
വളരെ അടിയന്തര സ്വഭാവമുള്ള കേസുകൾ മാത്രമായിരിക്കും പരിഗണിക്കുകയെന്നും പരമോന്നത കോടതി അറിയിച്ചു.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേയുടെ നേതൃത്വത്തിലുള്ള ജസ്റ്റിസുകളാണ് ഈ തീരുമാനമെടുത്തത്. ഇന്ന് സുപ്രീം കോടതിയിൽ രണ്ട് ബെഞ്ചുകളായിരിക്കും വാദം കേൾക്കാൻ ഉണ്ടാവുക.അതേസമയം, ബുധനാഴ്ചത്തെ ബഞ്ചിൽ ആരൊക്കെയാണ് ഉണ്ടാവുകയെന്ന് വ്യക്തമായിട്ടില്ല.









