ഇന്ത്യയുടെ നിർഭയ് മിസൈലിനോട് കിട പിടിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി.ബാബർ 3 സബ് സോണിക് മിസൈലിന്റെ രണ്ടാം പരീക്ഷണവും പരാജയം.വിക്ഷേപിച്ച് രണ്ടാം മിനിറ്റിൽ, ഏതാണ്ട് 14 കിലോമീറ്റർ സഞ്ചരിച്ച ശേഷം മിസൈലിന്റെ ഡെലിവറി പ്ലാറ്റ്ഫോം തകർന്നു വീഴുകയായിരുന്നു.
ബലൂചിസ്ഥാനിലെ സോൻമിയാനി ടെസ്റ്റ് റേഞ്ചിൽ വെച്ചാണ് പാക്കിസ്ഥാൻ മിസൈൽ പരീക്ഷണം നടത്തിയത്. ബാബർ മിസൈൽ ഇന്ത്യ രണ്ടാം പരീക്ഷണമാണിത്.2018, ഏപ്രിൽ നടത്തിയ ആദ്യ പരീക്ഷണവും വൻ പരാജയമായിരുന്നു. ആയിരം കിലോമീറ്റർ റെയിഞ്ച് ഉള്ള ഇന്ത്യയുടെ നിർഭയ് സബ് സോണിക് മിസൈലിന്റെ എതിരാളിയായാണ് പാക്കിസ്ഥാൻ ബാബർ നിർമ്മിക്കുന്നത്. ഇതിനോടകം ആറുപരീക്ഷണങ്ങൾ നടത്തിക്കഴിഞ്ഞ നിർഭയ മിസൈലിന്റെ അവസാന പരീക്ഷണം, വിക്ഷേപണത്തിന്റെ എല്ലാ കണക്കുകൂട്ടലുകളും കൃത്യമായി പാലിച്ചതിനാൽ വൻ വിജയമായിരുന്നു.













Discussion about this post