കൊറോണ വൈറസ് ഭീതി പടർത്തി പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും ബിവറേജസ് ഔട്ലെറ്റുകൾ അടച്ചിടാൻ പിണറായി സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. പഞ്ചാബ് മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും ബിവറേജ്സ് അടച്ചിട്ടില്ലെന്ന് ഉദാഹരണമായിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഈ വാദങ്ങളെല്ലാം പൊളിച്ചടുക്കി തെളിവു സഹിതം ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യം വസ്തുതാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദഹേം പ്രതികരണവുമായിട്ടെത്തിയത്.
സന്ദീപ് ജി വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ബഹുമാന്യനായ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഇന്നത്തെ പത്രസമ്മേളനത്തിൽ പറഞ്ഞ കാര്യം വസ്തുതാവിരുദ്ധമാണ്. പഞ്ചാബിൽ ലിക്കർ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കാൻ അനുവാദം ഇല്ല. പഞ്ചാബ് മുഖ്യമന്ത്രിയുടെ ട്വീറ്റിൽ പറയുന്ന ബിവറേജസ് കേരളത്തിലെ അർത്ഥത്തിലുള്ള മദ്യവില്പന അല്ല .
പഞ്ചാബ് സർക്കാർ ഇന്നലെ പുറത്തിറക്കിയ ഉത്തരവ് ഇതാ പങ്കുവെക്കുന്നു . ഇതിൽ അവശ്യവസ്തുക്കളുടെ ലിസ്റ്റിൽ മദ്യവില്പന ഉൾപ്പെടുത്തിയിട്ടില്ല.
ഇന്നലെ മുതൽ പഞ്ചാബിലെ ഒരൊറ്റ മദ്യ ഷോപ്പും പ്രവർത്തിക്കുന്നില്ല എന്നാണ് പഞ്ചാബിലെ മലയാളികൾ തന്നെ അറിയിക്കുന്നത്.
https://www.facebook.com/Sandeepvarierbjp/posts/3653221631386243?__xts__%5B0%5D=68.ARBk5u9HR96P1m4aa68Yy-gyK2CRjjP8_9kigSw2AatwF3wiPPbg8oPcFZVDh3PyCnSgi5TnomgyT3bvDrehly23-j97qL2obzOU2LmNrWIvjb27CLzIbldI2NhqAUYFlJO5a909IT01ve4bTyyNSWfvcz6ictxVZOFyRj4YgWzXRtc_nC5sUj36BJjQgGwOjRu9GGLsQzqAFxiFpYqCzAfOrLQckVGJdY36UDzmt11eMZ7R1GHeDTVAk7u1fqmOCy7fxSA2hI0iWYq-GDufXWa_XAOdZ9F_LtS2-vic4vHlmSgOCbK8KtKbXzVPAp0eqInJAjYFIstIY24G9_2ZuUWcCg&__tn__=-R
Discussion about this post