മധ്യപ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.ഭോപ്പാലിലും ജബൽപൂരിലും മധ്യപ്രദേശ് സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി സ്ഥാനമേറ്റതിനു പുറകെ നടന്ന അടിയന്തിര യോഗത്തിലാണ് ചൗഹാൻ പ്രഖ്യാപനമറിയിച്ചത്.
സംസ്ഥാനത്ത് കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയ രണ്ട് സ്ഥലങ്ങളെന്ന നിലയ്ക്കാണ് ഇവിടങ്ങളിൽ അടിയന്തരമായി കർഫ്യു പ്രഖ്യാപിച്ചത്. മധ്യപ്രദേശിൽ 5 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്
Discussion about this post