ഡൽഹി: ജനതാ കർഫ്യൂവിലെ ഏറ്റവും വൈകാരികമായ ചിത്രം പങ്കു വെച്ച് വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിലെ ഒരു റോഡരികിൽ പ്ലാസ്റ്റിക് ഷീറ്റും ചാക്കും ഉപയോഗിച്ച് മറച്ച ഒരു കുടിലിന് മുന്നിലിരുന്ന പാത്രത്തിൽ കമ്പു കൊണ്ട് തട്ടി ശബ്ദമുണ്ടാക്കുന്ന വൃദ്ധയുടെ ദൃശ്യമാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്ക് വെച്ചിരിക്കുന്നത്.
आइए इस मां की भावना का आदर करें और घर में रहें। वो हमें यही संदेश दे रही है। https://t.co/z555vu2qvz
— Narendra Modi (@narendramodi) March 24, 2020
തന്റെ ആഹ്വാനം ഏറ്റെടുത്ത് രാജ്യത്തെ കൊറോണയ്ക്ക് എതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിക്കുന്ന് ആ സ്ത്രീയുടെ ചിത്രത്തിനൊപ്പം പ്രധാനമന്ത്രി ഹിന്ദിയിൽ ഇങ്ങനെ കുറിച്ചു. ‘വരൂ, ഈ അമ്മയുടെ ചിന്താഗതിയെ ആദരിക്കൂ, വീടുകളിൽ തന്നെ ഇരിക്കൂ. ഇവർ നൽകുന്ന സന്ദേശം ഇതാണ്.‘
കൊറോണ വൈറസ് ബാധയ്ക്കെതിരെ ജാഗ്രത പാലിക്കേണ്ടുന്നതിന്റെ ആവശ്യകത മുൻ നിർത്തി കഴിഞ്ഞ ഞായറാഴ്ച രാജ്യമെമ്പാടും പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ജനത കർഫ്യൂ ആചരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് അന്ന് മുഴുവൻ സമയവും വീടുകളില്‍ കഴിഞ്ഞ ജനങ്ങള്‍ വൈകുന്നേരം കൈകള്‍ കൊട്ടിയും മണികള്‍ അടിച്ചും പാത്രത്തിലടിച്ച് ശബ്ദമുണ്ടാക്കിയും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരം അർപ്പിച്ചിരുന്നു.
അതേസമയം രാജ്യത്ത് കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ശക്തമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യാനിരിക്കുന്ന സാഹചര്യത്തിൽ വൻ പ്രഖ്യാപനങ്ങൾകാണ് ജനങ്ങൾ കാതോർക്കുന്നത്.
Discussion about this post