Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports

‘ഇന്ത്യയിൽ ജനങ്ങൾ കർഫ്യൂ ആചരിക്കുമ്പോൾ പാക് ജനത പിക്നിക് മൂഡിൽ‘; കൊവിഡ് ബാധയിൽ പാകിസ്ഥാന്റെ ഉദാസീനതയെ പരിഹസിച്ച് മുൻ ക്രിക്കറ്റ് താരം ഷോയിബ് അക്തർ

by Brave India Desk
Mar 24, 2020, 04:05 pm IST
in Sports
Share on Facebook
Tweet
WhatsApp
Telegram

ഇസ്ലാമാദ്: കൊവിഡ്-19 ഭീഷണിയെ ഇന്ത്യ തികഞ്ഞ ജാഗ്രതയോടെ നേരിടുമ്പോൾ പാകിസ്ഥാൻ ജനത പുലർത്തുന്ന അലംഭാവത്തെ നിശിതമായി വിമർശിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് അക്തർ. ജനങ്ങളോട് വീടുകളിലിരിക്കാനും പുറത്തിറങ്ങരുതെന്നുമാണ് സർക്കാർ നിർദ്ദേശം. എന്നാൽ, പലർക്കും ഇതൊരു അവധിക്കാലം പോലെയോ വിനോദ യാത്ര പോലെയോ ആണ്. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ അതീവ ഗുരുതരമായ പ്രത്യാഘാതമാകും ഉണ്ടാകുകയെന്നും അക്തർ മുന്നറിയിപ്പ് നൽകുന്നു.

സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ച്, അത്യാവശ്യ കാര്യത്തിന് പുറത്ത് പോയപ്പോൾ കണ്ട കാഴ്ചകൾ തന്നെ ഞെട്ടിച്ചുവെന്ന് അക്തർ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തുന്നു. ‘ഒരു ബൈക്കിൽ നാലു പേർ ഒരുമിച്ചു യാത്ര ചെയ്യുന്നത് കണ്ടു. അവർ എവിടെയോ ടൂർ പോകുകയാണ്. ഒട്ടേറെപ്പേർ കൂട്ടംകൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നതും കണ്ടു. വലിയ സംഘങ്ങളായി ചിലർ യാത്ര ചെയ്യുന്നതും പലയിടത്തും കണ്ടു. എന്തിനാണ് നമ്മൾ ഇപ്പോഴും ഹോട്ടലുകൾ തുറന്നുവച്ചിരിക്കുന്നത്? എത്രയും വേഗം അതെല്ലാം അടയ്ക്കുകയല്ലേ വേണ്ടത്?‘ അക്തർ ചോദിക്കുന്നു.

Stories you may like

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

‘എന്നാൽ ഇന്ത്യയെ നോക്കൂ, അവിടെ കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ ജനങ്ങൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.‘ എന്നാൽ പാക്കിസ്ഥാനിൽ ഇപ്പോഴും യാത്രകൾ പോലും വേണ്ടെന്നു വയ്ക്കാനാകുന്നില്ലെന്നും അക്തർ പറയുന്നു. ഇത് അത്യന്തം അപകടകരമാണെന്നും ജനങ്ങളുടെ ജീവിതം വച്ചുള്ള കളിയാണെന്നും അക്തർ മുന്നറിയിപ്പ് നൽകുന്നു. ആളുകൾ തെരുവുകളിൽ കൂട്ടംകൂടുന്നത് തടയാൻ എത്രയും വേഗം ലോക്ക്ഡൗൺ പ്രഖ്യാപിക്കാനും അക്തർ പാക്കിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു.

കൃത്യസമയത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിൽ ഇറ്റാലിയൻ സർക്കാർ വരുത്തിയ വലിയ പിഴവാണ് അവിടെ കാര്യങ്ങൾ ഇത്രയും ഗുരുതരമാക്കിയത്. അവിടെ ദിവസേനയെന്നവണ്ണം നൂറുകണക്കിനു പേരാണ് മരിച്ചുവീഴുന്നത്. ഇവിടെ ആളുകൾക്ക് അവശ്യ സാധനങ്ങൾ വാങ്ങാൻ സമയം അനുവദിച്ചശേഷം എല്ലാം അടച്ചുപൂട്ടുകയാണ് വേണ്ടതെന്നും ഷോയിബ് അക്തർ വീഡിയോയിൽ ആവർത്തിക്കുന്നു.

അതേസമയം പാകിസ്ഥാനിൽ ഇതുവരെ 875 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ ആറു പേർ മരിച്ചു.

Tags: indiaCovid 19Shoaib Aktharpakistan
Share94
Tweet
Send
Share

Latest stories from this section

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

മൈതാനത്ത് കോഹ്‌ലിയെ ഓർമ്മിപ്പിച്ച് ഇഷാൻ കിഷൻ; പ്രശംസയുമായി മുഹമ്മദ് കൈഫ്

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

മറ്റുള്ളവരിൽ നിന്നുള്ള മത്സരമാണ് സഞ്ജുവിന്റെ വില്ലൻ; സമ്മർദ്ദം അതിജീവിക്കാതെ അവൻ രക്ഷപ്പെടില്ല: ഹനുമ വിഹാരി

ലോകകപ്പ് ആത്മവിശ്വാസം തന്നു, ഇനി ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കും; മനസ്സുതുറന്ന് സഞ്ജു സാംസൺ

Latest News

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies