ഡല്‍ഹി: ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ അധികപേരും ക്രിമിനല്‍കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെന്ന് റിപ്പോര്‍ട്ടുകള്‍. അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് കണക്കുകള്‍ പ്രകാരം ആപ്പ് ഇറക്കിയിട്ടുള്ള സ്ഥാനാര്‍ത്ഥികളില്‍ 23 പേരോളം ക്രിമിനല്‍ കേസുകളില്‍ കുറ്റാരോപിതരാണെന്നാണ് വിവരം.
മൊത്തം 673 സ്ഥാനാര്‍ത്ഥികളുള്ള ഗോദയിലെ 114 സ്ഥാനാര്‍ത്ഥികളോളം ക്രിമിനല്‍ കേസുകളില്‍ ആരോപിതരാണ്. ഇതില്‍ 74 പേര്‍ക്കെതിരേ ഗൗരവതരമായ കുറ്റം നിലനില്‍ക്കുന്നു. അരവിന്ദ് കെജ്രിവാളിനെതിരേ 10 ക്രിമിനല്‍ കേസുകളുണ്ട്. അപകീര്‍ത്തിയും ഡ്യൂട്ട് ചെയ്യുന്നതില്‍ നിന്നും തടഞ്ഞു കലാപം തുടങ്ങിയ കേസുകളും ഇതില്‍ ഉള്‍പ്പെടുന്നു. 67 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള കിരണ്‍ബേദി സമ്പന്നരായ സ്ഥാനാര്‍ത്ഥികളില്‍ എട്ടാം സ്ഥാനത്തുണ്ട്. സ്ഥാനാര്‍ത്ഥികളില്‍ 230 പേര്‍ കോടിപതികളാണ്. 84 ശതമാനമുള്ള കോണ്‍ഗ്രസും 72 ശതമാനം കോടിപതികളുള്ള ബിജെപി രണ്ടാമതും 63 ശതമാനമുള്ള ആപ് മൂന്നാമതുമാണ്.
ആപ്പിന്റെ പ്രധാന എതിരാളികളായ ബിജെപിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ നിന്നും മുക്തമല്ല. നേതാക്കന്മാര്‍ക്കെതിരേയുള്ള ക്രിമിനല്‍ കേസുകള്‍ വേഗത്തിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടുണ്ടെങ്കിലും ബിജെപിയുടെ 27 സ്ഥാനാത്ഥികളും കോണ്‍ഗ്രസിന്റെ 21 പേരും കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണ്. മൊത്തം സ്ഥാനാര്‍ത്ഥികളുടെ 17 ശതമാനത്തോളം ക്രിമിനല്‍കേസ് പ്രതികളാണ്. 2008 ല്‍ രേഖപ്പെടുത്തിയ 14 ശതമാനത്തേക്കാളും 2013 ല്‍ രേഖപ്പെടുത്തിയ 16 ശതമാനത്തേക്കാളും കൂടുതലാണിത്.
Discussion about this post