ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ച് കൊണ്ടിരിക്കേ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗവര്‍ണര്‍മാരുമായി ചര്‍ച്ച നടത്തി. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആയിരുന്നു ചര്‍ച്ച. ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവും ചര്‍ച്ചയില്‍ പങ്കെടുത്തു.
അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയം നല്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഇതുവരെ 742 പേര്‍ക്കാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Discussion about this post