ലോക്ക് ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങിയവരെ പരസ്യമായി ഏത്തമിടീച്ച യതീഷ് ചന്ദ്ര എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ശബരിമലയിലെ വിശ്വാസി പ്രക്ഷോഭകാലത്ത് കേന്ദ്രമന്ത്രിയോട് പോലും മോശമായി പെരുമാറിയ യതീഷ് ചന്ദ്രയെ വലിയ തോതില്‍ ആഘോഷിച്ചവര്‍ തന്നെയാണ് ഇപ്പോള്‍ എതിര്‍പ്പുമായി മുന്‍നിരയിലുള്ളത്. യതഷ് ചന്ദ്രയുടെ നടപടി പ്രാകൃതമെന്നാണ് വിമര്‍ശനം. കൊവിഡിനെതിരായി പോരാടുന്ന എല്ലാ പോലിസുകാരെയും അപമാനിക്കുകയാണ് യതീഷ് ചന്ദ്ര ചെയ്തതെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.
വനേരത്തെ വൈപ്പിനില്‍ നടന്ന സമരം ക്രൂരമായി അടച്ചമര്‍ത്തിയ യതീഷ് ചന്ദ്രക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്തെത്തിയിരുന്നു. തെരുവ് ഗുണ്ട എന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രിയുടെ വിശേഷണം. എന്നാല്‍ ശബരിമലസമരത്തെ നേരിടാന്‍ സുപ്രധാന ചുമതല നല്‍കി യതീഷ് ചന്ദ്രയെ മുഖ്യമന്ത്രി നിയോഗിക്കുകയായിരുന്നു. വളരെ ക്രുരമായാണ് വിശ്വാസി സമരത്തെ യതീഷ് ചന്ദ്ര നേരിട്ടത്. അതിന് വലിയ പ്രോത്സാഹനവുമായി ഇടത് സംഘടനകളും സര്‍ക്കാരും രംഗത്തിറങ്ങി. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്റെ സംഭാഷ രീതിയെ വരെ അപമാനിക്കുന്ന തരത്തിലായിരുന്നു യതീഷ് ചന്ദ്ര പെരുമാറിയത്. ഇത് വലിയ കാര്യമെന്ന മട്ടിലായിരുന്നു ഇടത് അനുകൂലികളുടെ എസ്പിയ്ക്കുള്ള ജയ് വിളികള്‍.
എന്നാല്‍ ഇപ്പോള്‍ ലോക്ക് ഡൗണിനിടെ ജനങ്ങളെ ഏത്തമിടിച്ച് തന്റെ കാക്കിക്കുള്ളിലെ അഹങ്കാരം വീണ്ടും വ്യക്തമാക്കിയ യതീഷ് ചന്ദ്രയ്‌ക്കെതിരെ അന്ന് സ്തുതി ഗീതങ്ങള്‍ പാടിയവര്‍ തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. യതീഷ് ചന്ദ്രക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഉയരുന്ന ആവശ്യം. കൊണ്ടു നടന്നതും നീയാ ചാപ്പ കൊണ്ട് കൊല്ലിച്ചതും നീയേ ചാപ്പാ എന്ന പരിഹാസവും ഇതിനെതിരെ ഉയരുന്നുണ്ട്.












Discussion about this post