കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് പിന്തുണയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയും രംഗത്ത്. ഇരു സൂപ്പര്‍ താരങ്ങളും പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന കൊടുക്കുമെന്ന് അറിയിച്ചു. മൂന്ന് കോടിയോളം രൂപയാണ് ഇരു താരങ്ങളും ചേര്‍ന്ന് കൊടുക്കുന്നതെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
കൊറോണ വൈറസ് ബാധമൂലം വിഷമത അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനും ലോകമെമ്പാടുമുള്ള ആരാധകര്‍ക്കും മാതൃകയാകുകയാണ് വിരാടും കുടുംബവും.
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യ രാജ്യവ്യാപകമായ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്ക്ഡൗണിന് ശേഷം സമൂഹമാധ്യമങ്ങളില്‍ ബോധവത്കരണവുമായി വിരുഷ്ക ദമ്പതികള്‍ സജീവമായിരുന്നു.
Discussion about this post