ജോര്‍ദാനില്‍ കുടുങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചു കൊണ്ട് നടനും എംപിയുമായ സുരേഷ് ഗോപി രംഗത്ത്. സംവിധായകന് ബ്ലസി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ ചാനലില്‍ ജോര്‍ദാനിലെ തങ്ങളുടെ അവസ്ഥ വിവരിച്ച ബ്ലസി സുരേഷ് ഗോപി തങ്ങളെ വിളിച്ചു എന്നും വേണ്ട നടപടികള്‍ അദ്ദേഹം ചെയ്യുന്നുണ്ടെന്നും പറയുന്നു.
ബ്ലസിയുടെ വാക്കുകള്‍;
“കേരള മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കാലത്ത് ഞാന്‍ ഫോണില്‍ സംസാരിച്ചിരുന്നു. കേന്ദ്രമന്ത്രി വി.മുരളീധരന് സാറുമായി ഞാനിപ്പോള്‍ സംസാരിച്ചു. ഒപ്പം തന്നെ ഞങ്ങളുടെയൊക്കെ സുരേഷ് ഗോപി അദ്ദേഹം നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. അദ്ദേഹം ഇവിടുത്തെ എംബസിയും ഒക്കെയായിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. ഒപ്പം ഞങ്ങളുടെ വീസാ എക്സ്റ്റന്ഷനെക്കുറിച്ചും ഒക്കെ ഇവര്‍ വളരെ സജീവമായി തന്നെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സാങ്കേതികമായി തടസ്സങ്ങളെക്കുറിച്ചും അവര്‍ മനസ്സിലാക്കി തരുന്നുണ്ട്. “
ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദാനില്‍ പോയ നടന് പൃഥ്വിരാജും സംവിധായകന് ബ്ലെസിയും ഉള്‍പ്പെടുന്ന 58 പേരുടെ സംഘം ആണ് ഇന്ത്യയിലേക്ക് വരാനാകാതെ കുടുങ്ങി കിടക്കുന്നത്.
കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും വളരെ കാര്യക്ഷമമായ ഇടപെടലാണ് ഇക്കാര്യത്തില്‍ നടത്തി വരുന്നത്. വിദേശത്ത് അകപ്പെട്ടു എന്ന് മലയാളത്തിലെ ഏക സിനിമാപ്രവര്‍ത്തകരും ആടു ജീവിതത്തിന്റെ അണിയറ പ്രവര്‍ത്തകരാണ്.
Discussion about this post