തബ്‌ലീഗ് ജമാഅത്തെയുടെ നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിച്ച് ജെ.എൻ.യുവിലെ മുസ്‌ലിം വിദ്യാർത്ഥികൾ. ഇവരുടെ ഫേസ്ബുക്ക് പേജിലാണ് മർക്കസ് സമ്മേളനം സംഘടിപ്പിച്ച നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ഉയരുന്നത്. മുൻപ് ജെ.എൻ.യു പൂർവ്വ വിദ്യാർത്ഥിയും വിഘടനവാദി യുമായ ഷർജീൽ ഇമാമാണ് ഈ പേജ് കൈകാര്യം ചെയ്തിരുന്നത്. സർക്കാരിന്റെ ഈ നടപടിയെ ഇസ്ലാമോഫോബിയ എന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്.
രാജ്യം മുഴുവൻ എടുത്ത സുരക്ഷാ മുൻകരുതലുകളെ വിഫലമാക്കി കോവിഡിന്റെ വ്യാപനത്തിന് കാരണമായ നിസാമുദ്ദീൻ മർക്കസ് മതസമ്മേളനം നടത്തിയവർക്കെതിരെ ഡൽഹി പോലീസ് ഇന്നലെ കേസെടുത്തിരുന്നു. രാജ്യത്തിന്റെ നാനാഭാഗത്തും വൈറസ് വ്യാപിക്കാനിടയായ സമ്മേളനത്തിൽ 8000 പേരോളം പങ്കെടുത്തിരുന്നു. മർക്കസിൽ നിന്ന് ചൊവ്വാഴ്ച ഒഴിപ്പിച്ച 1, 548 പേരിൽ, 441 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു.
Discussion about this post