ഗൾഫിൽ കോവിഡ്-19 രോഗബാധയേറ്റവരുടെ എണ്ണം 5000 കടന്നു. മരിച്ചവരുടെ എണ്ണം 37 ആയി. ഇന്നലെ മാത്രം 210 പേർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ യുഎഇയിൽ സ്ഥിതി ഗുരുതരമാണ്. താമസ ഉള്ളവർക്ക് രാജ്യത്ത് തിരികെ പ്രവേശിക്കാനുള്ള വിലക്ക് രണ്ടാഴ്ചത്തേക്ക് നീട്ടിയെന്ന് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഗൾഫിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 5,074 ആയി. സൗദി അറേബ്യയിൽ അഞ്ചു പേർ ഇതിനോടകം മരിച്ചു. വ്യാഴാഴ്ച നടന്ന പരിശോധനയിൽ, ഒമാനിൽ 21 പേർക്കു കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടുകൂടി രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത് വരുടെ എണ്ണം 232 ആയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി













Discussion about this post