എന്തൊരു കരുതലാണ് എന്ന കമന്റോടെ ഫേസ്ബുക്ക് പേജില്‍ മകന്റിട്ടയാളെ പരിഹസിച്ച് കേരള പോലിസ്. നിയന്ത്രണങ്ങളെ മറികടക്കുന്നവരെ കണ്ടെത്താന്‍ പോലിസ് ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന വിവരം കേരള പോലിസ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരുന്നു. ഇതിന് താഴെ മേല്‍ക്കൂര ഇല്ലാത്ത രു പാട് കുളിമുറി ഉള്ള നാടാണ് കേരളം എന്ന് ഒരാള്‍ കമന്റിട്ടു. ഇതിന് മറുപടിയായാണ് എമ്‌തൊരു കരുതലാണ് എന്ന കമന്റ് കേരള പോലിസ് ഇട്ടത്.

നേരത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനവുമായി ബന്ധപ്പെട്ട് എന്തൊരു കരുതലാണ് എന്ന പ്രയോഗവുമായി ട്രോളര്‍മാര്‍ രംഗത്തെത്തിയിരുന്നു. ഇതേ പ്രയോഗം കേരള പോലിസും നടത്തിയതാണ് കൗതുകമായത്. നിരവധി പേരാണ് ഈ കമന്റ് ലൈക് ചെയ്തിരിക്കുന്നത്.














Discussion about this post