മലപ്പുറം: കൊവിഡ് ബാധയെ തുടർന്ന് സൗദിയിൽ ഒരു മലയാളി കൂടി മരിച്ചു. മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ്‍വാൻ (37) ആണ് ശനിയാഴ്ച രാത്രിയോടെ മരിച്ചത്. റിയാദിൽ ടാക്സി ഡ്രൈവറായിരുന്ന ഇദ്ദേഹത്തിന് പത്ത് ദിവസം മുൻപ് പനി ബാധിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി റിയാദിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
മാർച്ച് എട്ടിന് സന്ദർശക വിസയിൽ റിയാദിലെത്തിയ ഭാര്യ ഖമറുന്നീസയും സഫ്വാന് ഒപ്പം ഉണ്ടായിരുന്നു. ഇവരും നിലവിൽ നിരീക്ഷണത്തിലാണ്.
കണ്ണൂർ സ്വദേശിയായ ഷബനാസും കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ ദിവസം സൗദിയിൽ വെച്ച് മരണപ്പെട്ടിരുന്നു. പനിയെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ഷബ്നാസിനെ മദീനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം രാത്രി മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം സൗദിയിൽ തന്നെ സംസ്കരിക്കും.
Discussion about this post