ഡല്‍ഹി: പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഇന്ന് രാത്രി ഒന്‍പത് മണിക്ക് ദീപം തെളിയിക്കാന്‍ രാജ്യം തയ്യാറെടുക്കുന്നു. കൊറോണ വൈറസിനെതിരെ പോരാടുന്നതിനായി രാജ്യത്തെ ഒരുമിച്ചു കൊണ്ടുവരിക എന്ന് ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം .
ലൈറ്റുകള്‍ ഓഫ് ചെയ്ത് മെഴുകുതിരികത്തിച്ചോ അല്ലെങ്കില്‍ മൊബൈല്‍ ഫ്‌ലാഷ് ലൈറ്റ് തെളിയിച്ചോ വെളിച്ചം പകരുക എന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി അഭ്യര്‍ത്ഥിച്ചത്. ‘ഏപ്രില്‍ 5, ഞായറാഴ്ച രാത്രി 9 മണിക്ക്, എല്ലാവരില്‍ നിന്നും എനിക്ക് 9 മിനിറ്റ് വേണം. നിങ്ങളുടെ വീടുകളിലെ എല്ലാ ലൈറ്റുകളും ഓഫ് ചെയ്യുക, നിങ്ങളുടെ വാതിലുകളില്‍ നില്‍ക്കുക അല്ലെങ്കില്‍ ബാല്‍ക്കണയില്‍ നില്‍ക്കുക.് മെഴുകുതിരികള്‍, വിളക്ക് അല്ലെങ്കില്‍ മൊബൈല്‍ ഫ്‌ലാഷ്‌ലൈറ്റുകള്‍ 9 മിനിറ്റ്. ‘ ലോക്ക്ഡ ഡൗണ്‍ സമയത്ത് ആരും തനിച്ചല്ല, 130 കോടി ഇന്ത്യക്കാരുടെ കൂട്ടായ ശക്തി ഓരോ പൗരനുമൊപ്പമുണ്ട്, ”ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍ .
പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കല,കായിക,സാംസ്‌ക്കാരിക,രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തു സോഷ്യല്‍മീഡിയയിലൂടെ പിന്തുണ അറിയിച്ചു കഴിഞ്ഞു.
Discussion about this post