ജലന്ധര്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിനായി പി.എം.കെയറിലേക്ക് 50 ലക്ഷം രൂപ നല്കി യുവരാജ് സിംഗ്. സഹതാരം ഹര്ഭജന് സിംഗ് 5000 കുംടുംബങ്ങള്‍ക്ക് റേഷന്‍ നല്കി. ഞായറാഴ്ചയാണ് യുവരാജ് സിംഗ് കൊറോണ പ്രതിരോധത്തിനായുള്ള തന്റെ സംഭാവന നല്കി മറ്റ് താരങ്ങള്‍ക്കൊപ്പം ചേര്‍ന്നത്.
ഹര്‍ഭജനും ഭാര്യ ഗെറ്റാ ബസ്രയും ചേര്‍ന്നാണ് 5000 കുടുംബങ്ങള്‍ക്ക് റേഷന്‍ സംവിധാനം നല്കി മാതൃകയായത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ഭാര്യയും നടിയുമായ അനുഷ്ക ശര്‍മ്മയും ചേര്‍ന്ന് പി.എം. കെയറിലേക്ക് സംഭാവന നല്‍കിയിരുന്നു. ഇവര്‍ക്ക് മുന്നേ തന്നെ സച്ചിനും രോഹിത് ശര്‍മയും സംഭാവന നല്‍കിയിരുന്നു.
തന്റെ 80 ലക്ഷം വിഹിതത്തില്‍ രോഹിത് 50 ലക്ഷം രൂപ പി.എം.കെയറിലേക്കും 25 ലക്ഷം മുഖ്യമന്ത്രിയുടെ നിധിയിലേക്കും 5 ലക്ഷം തെരുവു നായ്ക്കള്‍ക്കുള്ള ഭക്ഷണ വിതരണത്തിനും നല്കി.
Discussion about this post