കോവിഡ് രോഗ ബാധ മൂലം തമിഴ്നാട്ടിൽ മരണം ആറായി.ഡൽഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ 48 അംഗങ്ങൾക്ക് കൂടി കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.
രോഗബാധിതരുടെ എണ്ണം 621 ആയതോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ കോവിഡ്-19 രോഗബാധയുള്ള സംസ്ഥാനമായി തമിഴ്നാട് മാറി.ജമാഅത്തെയിലെ വിദേശികളടക്കമുള്ള വനിത പ്രവർത്തകർ, സംസ്ഥാനത്തുടനീളം ദിവസങ്ങളോളമാണ് വീടുകളിൽ കഴിഞ്ഞു പ്രാർത്ഥന ചടങ്ങ് നടത്തിയത്.അവരുമായി സമ്പർക്കം പുലർത്തിയത് നിരവധിപേരാണ്.രോഗവ്യാപന സാധ്യതയുള്ളതിനാൽ,വീട്ടുകാരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനാണ് തമിഴ്നാട് സർക്കാർ ശ്രമിക്കുന്നത്.
Discussion about this post