ജക്കാര്‍ത്ത: ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപില്‍ ഇന്ത്യയുടെ സൈന നെഹ്വാള് ഫൈനലില്‍. സെമിയില്‍ ഇന്തൊനീഷ്യയുടെ ലിന്‍ഡാവെനി ഫനേട്രിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈനയുടെ ഫൈനല്‍ പ്രവേശം. സ്കോര്‍: 2117, 2117.
മല്‍സരത്തിന്റെ ഭൂരിഭാഗം സമയവും പരുക്കു വലച്ച ലിന്‍ഡാവെനി ഫനേട്രിയ്ക്കെതിരെ ആധികാരിക വിജയമായിരുന്നു സൈനയുടേത്. ലോക രണ്ടാം നമ്പര്‍ താരമായ സൈന പ്രതിഭയ്ക്കൊപ്പം നില്ക്കുന്ന പോരാട്ടത്തിലൂടെയാണ് ഫനേട്രിക്കെതിരെ വിജയം കുറിച്ചത്. ഇരു സെറ്റുകളിലും മികച്ച പ്രകടനം കാഴ്ചവച്ച സൈന എതിരാളിക്ക് ഒരു അവസരവും പോലും നല്‍കിയില്ല.
നേരത്തെ, ക്വാര്‍ട്ടറില്‍ ചൈനീസ് താരം വാങ് യിഹാനെ ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് സൈന സെമിയില്‍ കടന്നത്. 2115, 1921, 2119 എന്ന സ്കോറിനായിരുന്നു ക്വാര്‍ട്ടറില്‍ സൈനയുടെ വിജയം. സൈനയ്ക്കൊപ്പം ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന അശ്വിനി പൊന്നപ്പജ്വാല ഗുട്ട സഖ്യവും, പി.വി. സിന്ധുവും ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.
Discussion about this post