ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഏതാണ്ട് 200 ഓളം രാജ്യങ്ങളിൽ ഇതിനകം വ്യാപിച്ചിരിക്കുകയാണ്. കൊറോണയെ തുടർന്ന് പ്രതിസന്ധിയിലായ ലോകത്തിലെ എല്ലാവർക്കും സമാധാനവും സന്തോഷവും തിരികെയെത്തിക്കാൻ ആഗ്രഹിച്ചുകൊണ്ട് മലയാളത്തിന്റെ പ്രിയ ഗായകരിൽ കുറച്ചുപേർ ചേർന്ന് അവരവരുടെ വീടുകളിൽ ഇരുന്ന് ഒരുമിച്ചു പാടിയ ഈ ഗാനം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുകയാണ്.
ചലച്ചിത്ര പിന്നണി ഗാനരംഗത്ത് പ്രശസ്തരായ ഇവർ അവരവരുടെ വീടുകളിലിരുന്നാണ് പാട്ടിന്റെ ഓരോ വരി വീതം പാടിയിരിക്കുന്നത്.
‘ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ’ എന്ന ഗാനമാണ് ഇവർ ചേർന്നു പാടിയിരിക്കുന്നത്. വീഡിയോ ആരഭിക്കുന്നത് മലയാളത്തിന്റെ വാനമ്പാടിയായ ചിത്രയുടെ വാക്കുകളിൽ നിന്നുമാണ്.
ചിത്രയുടെ വാക്കുകളിങ്ങനെ: ”ഞങ്ങൾ കുറച്ച് പാട്ടുകാർ ഒരുമിച്ച് ചേർന്ന് ഒരു പാട്ടിന്റെ വരികൾ അവരവരുടെ വീടുകളിലിരുന്ന് നിങ്ങൾക്കുവേണ്ടി പാടുകയാണെന്നും ലോകത്തിൽ ശാന്തിയും സമാധാനവും നിൽക്കുവാനും കൊറോണ വൈറസ് ബാധ ഒഴിയാനുള്ള ഒരു പ്രാർത്ഥന ആയിട്ടും ഈ പാട്ട് ഞങ്ങൾ സമർപ്പിക്കുന്നു”.
https://www.facebook.com/KSChithraOfficial/videos/233733584662766/
Discussion about this post