തന്റെ പിറന്നാൾ ദിനമായ ഏപ്രിൽ എട്ടിന് ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് അല്ലു അർജുൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരം പുറത്തുവിട്ടു. ട്വിറ്ററിലെ തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് അല്ലു അർജുൻ,പോസ്റ്റർ പുറത്തുവിട്ടത്.
അല്ലുവിന്റെ തന്നെ സൂപ്പർ ഹിറ്റ് ചലച്ചിത്രമായ ആര്യയുടെ സംവിധായകൻ സുകുമാർ ആണ് പുഷ്പയും സംവിധാനം ചെയ്യുന്നത്. വിജയസേതുപതി പ്രകാശ് രാജ് എന്നിവരും അഭിനയിക്കുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക.
Discussion about this post