ലോക്ഡൗണിന്റെ മറവിൽ സംസ്ഥാനത്ത് പഴകിയ മത്സ്യ വിൽപ്പന വ്യാപകമാവുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ മാത്രം 32,000 കിലോ മീനാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പിടിച്ചെടുത്തത്. വിദഗ്ദ്ധരുടെ പരിശോധനയിൽ, ബെൻസോയിക് ആസിഡാണ് മീൻ അഴുകാതിരിക്കാൻ വേണ്ടി ഉപയോഗിക്കുന്നത് എന്ന് തെളിഞ്ഞു. ഈ രാസവസ്തുവിന്റെ ഉപയോഗം, ക്യാൻസർ ബാധയ്ക്ക് കാരണമാകുന്നതാണ്.
ബുധനാഴ്ച പുലർച്ചെ എറണാകുളം വൈപ്പിനിൽ നിന്ന് 4000 കിലോയിലധികം മത്സ്യം പിടിച്ചെടുത്തിരുന്നു.ഏറ്റവും ചുരുങ്ങിയത് ഒരു മാസത്തെ പഴക്കമെങ്കിലും ഇതിനുണ്ടെന്നാണ് അധികൃതർ പറഞ്ഞത്. തമിഴ്നാട്ടിൽ നിന്നെത്തിയ മത്സ്യം, കണ്ടെയ്നർ ലോറിയിൽ മൂവാറ്റുപുഴ, തൊടുപുഴ ഭാഗങ്ങളിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പിടികൂടിയത്.ഇത് കൂടാതെ, തൃശ്ശൂർ ശക്തൻ മാർക്കറ്റിൽ നിന്ന് 100 കിലോ അഴുകിയ ചെമ്മീൻ, കുന്നംകുളത്തു നിന്നും 1400 കിലോ മത്സ്യം, കോട്ടയത്ത് 600 കിലോയും മലപ്പുറത്ത് നിന്നും 450 കിലോ മത്സ്യവും പിടികൂടിയിരുന്നു. ചൊവ്വാഴ്ച മാത്രം പിടികൂടിയത് 17,000 കിലോ മത്സ്യമാണ്.
Discussion about this post