തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്കു 25 ലക്ഷം രൂപ സംഭാവന നല്കി തെലുങ്ക് സിനിമാ താരം അല്ലു അര്ജുന്. മുഖ്യമന്ത്രി പിണറായി വിജയന് ആണ് ഇക്കാര്യം അറിയിച്ചത്.
തെലുങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് നല്കിയ ദുരിതാശ്വാസ തുകയ്ക്കു പുറമേയാണ് അല്ലു അര്ജുന് കേരളത്തിനും സംഭാവന ചെയ്തിരിക്കുന്നത്. കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിനൊപ്പം താനുണ്ടെന്ന് അല്ലു അര്ജുന് അറിയിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മലയാളികള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് അല്ലു അര്ജുന്. അല്ലു അര്‍ജുന്റെ സിനിമകള്‍ കേരളത്തില്‍ മൊഴിമാറ്റം ചെയ്ത് പ്രദര്‍ശനത്തിന് എത്താറുണ്ട്.
Discussion about this post