കൃതജ്ഞതാപൂർവമുള്ള ട്രംപിന്റെ വാക്കുകൾക്ക് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി.ഹൈഡ്രോക്സിക്ലോറോക്വിൻ അമേരിക്കയ്ക്ക് നൽകാമെന്ന് ഇന്ത്യ സമ്മതിച്ചതിനെ തുടർന്നായിരുന്നു ഡൊണാൾഡ് ട്രംപിന്റെ നന്ദിപ്രകടനം.ട്വിറ്ററിലൂടെയായിരുന്നു ഇരു രാഷ്ട്രത്തലവന്മാരും തങ്ങളുടെ അഭിപ്രായങ്ങൾ പങ്കു വച്ചത്.
“സുഹൃത്തുക്കൾക്കിടയിൽ പൂർവ്വാധികം ശക്തമായ സഹകരണം ആവശ്യപ്പെടുന്ന അനിവാര്യ ഘട്ടങ്ങളുണ്ടാകും.അത്തരമൊരു സാഹചര്യത്തിൽ കൂടെ നിന്നത് ഞങ്ങൾ ഒരിക്കലും മറക്കില്ല. ഹൈഡ്രോക്സിക്ലോറോക്വിൻ നൽകാമെന്നുള്ള തീരുമാനത്തിന് വളരെ നന്ദി പ്രകടിപ്പിക്കുന്നു. നരേന്ദ്ര മോദി, ഈ യുദ്ധത്തിലെ ശക്തമായ നേതൃത്വത്തിലൂടെ താങ്കൾ സഹായിച്ചത് ഇന്ത്യയെ മാത്രമല്ല, മനുഷ്യരാശിയെ മുഴുവനാണ്!” എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടത്.
“താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ സൗഹൃദം ഒന്നുകൂടി ഊട്ടിയുറപ്പിക്കുക തന്നെയാണ് വേണ്ടത് ഇന്ത്യ-അമേരിക്ക പങ്കാളിത്തം ഇപ്പോൾ എക്കാലത്തേക്കാളും ശക്തമാണ്.നമ്മളിത് ഒരുമിച്ചു വിജയിക്കും. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മനുഷ്യരാശിയ്ക്കു സാധ്യമായ സർവ്വ സഹായവും ചെയ്യാൻ ഇന്ത്യ തയ്യാറാണ്.” എന്നായിരുന്നു ട്രംപിന്റെ വാക്കുകൾക്ക് നരേന്ദ്ര മോദിയുടെ മറുപടി.
Discussion about this post