കോവിഡ് മഹാമാരിയിൽ ആഗോള മരണസംഖ്യ 95,722 ആയി.ഏറ്റവുമധികം മരണമുണ്ടായ രാജ്യം ഇറ്റലിയാണ്.ഇവിടെ ഇതുവരെ 18,279 ആൾക്കാർ മരണമടഞ്ഞു. ഇന്നലെ ഒരു ദിവസം കൊണ്ട് മാത്രം അമേരിക്കയിൽ മരിച്ചത് 1,900 പേരാണ്.അമേരിക്കയിൽ മരണമടഞ്ഞവരുടെ എണ്ണം 16, 691 ആയി. ഇതോടെ സ്പെയിനിനെ പിന്തള്ളി അമേരിക്ക മരണമടഞ്ഞവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.
ഏറ്റവുമധികം രോഗബാധിതരുള്ളതും ഇവിടെ തന്നെയാണ്.ഏതാണ്ട് 4,68,566 പേർക്കാണ് ഏറ്റവും ഒടുവിൽ കിട്ടിയ കണക്ക് പ്രകാരം അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. സ്പെയിനിലെ രോഗബാധിതർ 15,332 പേരാണ്. മരണം മരണമടഞ്ഞവരുടെ എണ്ണം 15,447 ആണ്.
Discussion about this post