കൊറോണാ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയ്ക്ക് 25 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ച സുരേഷ് ഗോപിയെ പുകഴ്ത്തി മകന്‍ ഗോകുല്‍ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപിയുടെ മകനായി ജനിച്ചതില്‍ അങ്ങേയറ്റം അഭിമാനിക്കുന്നു എന്ന കുറിപ്പോടെയാണ് സുരേഷ് ഗോപി സഹായം നല്‍കിയതിനെ അഭിനന്ദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് ഗോകുല്‍ പങ്കുവച്ചത്.
വലിയ പിന്തുണയാണ് ഈ പോസ്റ്റിന് ലഭിച്ചത്.എന്നാല്‍ ഈ പോസ്റ്റിന് താഴെ സുരേഷ് ഗോപിയെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തി. ഇത്തരം കമന്റുകള്‍ മറുപടിയുമായി ഗോകുല്‍ രംഗത്തെത്തിയതോടെ സംഭവം കൊഴുത്തു.
കുടുതല്‍ ഡെക്കറേഷന്‍ വേണ്ട എം.പി ഫണ്ട് അത്രമതി എന്ന കമന്റിട്ടയാള്‍ക്ക് ആരെയും സഹായിക്കാതെ വീട്ടിലിരുന്ന് കുരയ്ക്കാന്‍ എളുപ്പമാണ് എന്നാണ് ഗോകുല്‍ നല്‍കുന്ന മറുപടി.
കര്‍ണാടക സര്‍ക്കാര്‍ കേരളത്തിലുള്ളവര്‍ക്ക് ചികിത്സ നിഷേധിച്ചതിനെ കുറിച്ച് സുരേഷ് ഗോപി എന്ത് പറഞ്ഞുവെന്ന് പരിഹസിച്ചയാള്‍ക്കും ഗോകുല്‍ മറുപടി നല്‍കി.

‘കാസര്‍ഗോഡ് എന്ന ജില്ലയിലേക്ക് ഒരു രാജ്യസഭാ എം പി എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനത്തെ പറ്റിയാണ് ഈ വാര്‍ത്ത. ഇത് കര്‍ണാടക സര്‍ക്കാരിന്റെ നയത്തെ പറ്റിയുള്ള പോസ്റ്റ് അല്ല.. താങ്കള്‍ കുറച്ചുകൂടി പത്രം വായിച്ചിരുന്നെങ്കില്‍ കര്‍ണാടകം അതിര്‍ത്തി തുറക്കാന്‍ തയാറായതായി മുഖ്യമന്ത്രി അറിയിച്ചിരുന്നത് താങ്കള്‍ അറിഞ്ഞേനെ. അതിനായി അദ്ദേഹം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിതായും പറഞ്ഞിരുന്നു. ബോറിസ് ജോണ്‍സണ് കൊറോണ പിടിച്ച വാര്‍ത്ത വരുമ്പോഴും, താങ്കള്‍ കര്‍ണാടകം കേരളത്തോട് ചെയ്ത അനീതി കമന്റ് ഇടുമോ.
ന്യൂസ് റൂമുകളില്‍ സ്ഥിരം വഴിപാടായ രാഷ്ട്രീയ ചെളിവാരി എറിയലുകളില്‍ മുഴുകുകയാണോ, മറിച്ചു, കൂടുതല്‍ മരണങ്ങള്‍ തടയാനായി അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്നത് ചെയ്യുകയാണോ ഈ ഘട്ടത്തില്‍ ആവശ്യം?
ഈ ആര്‍ട്ടികിളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കമന്റ് താങ്കളിടുകയും ആ കംമെന്റിനു അനുസൃതമായി ഞാന്‍ ഒരു മറുപടി നല്‍കുകയും ചെയ്തു. താങ്കള്‍ക്ക് അതില്‍ വേദന ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം രേഖപെടുത്തുന്നു.”
-എന്നിങ്ങനെയാണ് ഗോകുലിന്റെ മറുപടി.
പോണ്ടിച്ചേരിയില്‍ സുരേഷ് ഗോപി കാര്‍ രജിസ്ട്രര്‍ ചെയ്ത കേസ് സംബന്ധിച്ച മുഹമ്മദ് സാദിഖ് എന്നയാളുടെ കമന്റിന് കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയത് പാക്കിസ്ഥാനിലല്ല എന്നും ഗോകുല്‍ മറുപടി നല്‍കി.
https://www.facebook.com/ActorGokulSuresh/posts/1569361006557772?__xts__[0]=68.ARD3aLZI1LPl36JBi7Xj29pEd5VqbFny7PPgzXR1DRw2FdAFltNxaCeqeAjyZmcDWMbp6EpavRHQx6bzuqxE-HIbgcQSwC_1kih5UAweZLWuE_k7DjglQMLlrmGWCwZe4WNlMMMJmIxjcdJRAnaXazcPcYsr6Of64FrTRGYtq1AdYDN8kUbU5bHuV0s_2gRJpf954dPzRWhVf7uv20EoEIVt15huI_Zdy4MbLwddoK0ExZdbInK0rEuK7mzGPX4BT_7Jmf-OoGhg7IIFq0RNOuGaZbhY2L4kE7F2tUsxWcCu7HKcLOGvotukORDoJLNzPsB9LUDd3GtQI0voAK6UaIjLRQ&__tn__=-R













Discussion about this post