ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് വിരാട് കോഹ്‌ലി വീണ്ടും റെക്കോർഡ് പുസ്തകങ്ങളിൽ ഇടംപിടിച്ചു. ന്യൂസിലൻഡിനെതിരെ നടന്ന മൂന്നാം ഏകദിനത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത താരം, സച്ചിൻ ടെണ്ടുൽക്കറുടെ ഉൾപ്പെടെയുള്ള പല റെക്കോർഡുകളും പഴങ്കഥയാക്കി.
ഇന്നലത്തെ മത്സരത്തോടെ വിരാട് കോഹ്‌ലി സ്വന്തമാക്കിയ പ്രധാന റെക്കോർഡുകൾ താഴെ പറയുന്നവയാണ്:
1 . 85-ാം അന്താരാഷ്ട്ര സെഞ്ച്വറി
തന്റെ കരിയറിലെ 85-ാം അന്താരാഷ്ട്ര സെഞ്ച്വറി എന്ന അപൂർവ്വ നേട്ടം വിരാട് ഇന്നലെ സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ താരങ്ങളിൽ സച്ചിന് തൊട്ടുപിന്നിലായി കോഹ്‌ലി തന്റെ സ്ഥാനം ഉറപ്പിച്ചു.
2 . മൂന്നാം നമ്പറിലെ റൺ വേട്ടക്കാരൻ
ഏകദിന ക്രിക്കറ്റിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ഖ്യാതി ഇനി വിരാടിന് സ്വന്തം. 12,676 റൺസാണ് അദ്ദേഹം ഈ സ്ഥാനത്ത് നിന്ന് മാത്രം അടിച്ചുകൂട്ടിയത്.
3 വേദികളിലെ വൈവിധ്യം (35 വേദി)
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏറ്റവും കൂടുതൽ സ്റ്റേഡിയങ്ങളിൽ സെഞ്ച്വറി നേടിയ ബാറ്റർ എന്ന റെക്കോർഡും വിരാട് സ്വന്തമാക്കി. 35 വ്യത്യസ്ത വേദികളിലാണ് താരം ഏകദിന സെഞ്ച്വറി തികച്ചിരിക്കുന്നത്.
4 ന്യൂസിലൻഡിന്റെ പേടിസ്വപ്നം
കിവീസിനെതിരെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന ഇന്ത്യൻ താരമായും കോഹ്‌ലി മാറി. ന്യൂസിലൻഡിനെതിരെ മാത്രം താരം നേടിയത് 7 സെഞ്ച്വറികളാണ്.
ഹർഷിത് റാണയുടെ പോരാട്ടവും വിരാടിന്റെ റെക്കോർഡ് പ്രകടനവും കണ്ട മത്സരത്തിൽ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായെങ്കിലും, ക്രിക്കറ്റ് ലോകം ഇന്നലെ ചർച്ച ചെയ്തത് വിരാട് കോഹ്‌ലി എന്ന ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളുടെ സ്ഥിരതയെയും അയാളുടെ തകർപ്പൻ ഫോമിനെക്കുറുച്ചുമാണ്.












Discussion about this post