ന്യൂഡൽഹി : യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യ സന്ദർശിക്കും. യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റതിനുശേഷമുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഇന്നത്തെ യുഎഇ പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശനം.
ഇന്ന് ന്യൂഡൽഹിയിൽ എത്തുന്ന യുഎഇ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രത്യേക ചർച്ചകൾ നടത്തും. ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിനായാണ് ചർച്ചകൾ പ്രാധാന്യം നൽകുന്നത്. നിലവിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ), ലോക്കൽ കറൻസി സെറ്റിൽമെന്റ് (എൽസിഎസ്) സംവിധാനം, ഉഭയകക്ഷി നിക്ഷേപ ഉടമ്പടി എന്നിങ്ങനെയുള്ള കരാറുകൾ ഇന്ത്യയും യുഎഇയും തമ്മിൽ നടപ്പിലാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഏഴാമത്തെ നിക്ഷേപക രാജ്യമാണ് നിലവിൽ യുഎഇ.












Discussion about this post