ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നൊരു താരം ഉദിച്ചുയർന്നപ്പോൾ അത് ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ ഉണർവ്വ് ഒട്ടും ചെറുതല്ല. സൗരവ് ഗാംഗുലിക്ക് ശേഷം കരുത്തുറ്റ ക്യാപ്ടൻസിയിലൂടെ ഇന്ത്യയെ രണ്ട് ലോകകപ്പ് വിജയങ്ങളിലേക്ക് നയിച്ച സൂപ്പർ സ്റ്റാർ- ഹെലികോപ്ടർ ഷോട്ടിലൂടെ യോർക്കറുകൾ പോലും ഗ്യാലറിക്ക് പുറത്തെത്തിച്ച കരുത്തുറ്റ ബാറ്റ്സ്മാൻ – മഹേന്ദ്ര സിംഗ് ധോണി
സച്ചിൻ സൗരവ് രാഹുൽ ത്രയങ്ങൾക്ക് ശേഷം ആദ്യമായി ഏകദിന ക്രിക്കറ്റിൽ പതിനായിരം കടന്ന ഇന്ത്യൻ താരം. നൂറു കളികളിൽ കൂടുതൽ ടീമിനെ ജയത്തിലേക്ക് നയിച്ച ഓസ്ട്രേലിയനല്ലാത്ത ക്യാപ്ടൻ. മികച്ച ഫിനിഷർ, ഏകദിനത്തിൽ ഏറ്റവും കൂടുതൽ നോട്ടൗട്ട് വിശേഷണങ്ങൾ നിരവധിയാണ്. ഏകദിനത്തിൽ പത്ത് സെഞ്ച്വറിയും 73 അർദ്ധ സെഞ്ച്വറികളും നേടിയിട്ടുള്ള ധോണിയുടെ ഏറ്റവും മികച്ച് അഞ്ച് ഇന്നിംഗ്സുകൾ ഇവയാണ്.
Discussion about this post