കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ഡൗണിൽ കേരളത്തിനു നഷ്ടം 50,000 കോടിയെന്ന് ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക പ്രതിസന്ധി അതീവ രൂക്ഷമാണെന്നും റിസർവ് ബാങ്കിൽ നിന്ന് നേരിട്ട് പലിശയില്ലാത്ത വായ്പ എടുക്കാൻ സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ അനുവദിക്കണമെന്നും തോമസ് ഐസക് പറഞ്ഞു.
ലോക്ഡൗണിൽ, ഉപാധികളോടെ ഇളവുകൾ അനുവദിക്കുമെന്നും കാര്യങ്ങൾ വ്യക്തമായി തീരുമാനിച്ച് അന്തിമ തീരുമാനം എടുക്കാൻ വേണ്ടി നാളെ മന്ത്രിസഭാ യോഗം ചേരുമെന്നും തോമസ് ഐസക് വെളിപ്പെടുത്തി. കേന്ദ്രസർക്കാർ കേരളത്തിന് തരാനുള്ള പണം തരാതെ അവഗണിക്കുകയാണെന്നും ഈ മാസം മാത്രം 15,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ധനമന്ത്രി ആരോപിച്ചു.











