പാക്കിസ്ഥാനി സിനിമ കലാകാരന്മാരോടൊപ്പം പരിപാടികളിൽ പങ്കെടുക്കരുതെന്ന് ഇന്ത്യൻ സംഗീതജ്ഞർക്ക് ശക്തമായ താക്കീതു നൽകി ഡൽഹിയിലെ സിനിമാ സംഘടന. ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സി എംപ്ലോയീസ് എന്ന് സിനിമാ സംഘടനയായ ഇന്ത്യൻ കലാകാരന്മാർക്ക് പാകിസ്താനി സിനിമാതാരങ്ങൾ, ഗായകർ, ടെക്നീഷ്യന്മാർ എന്നിവരോടൊപ്പം പ്രവർത്തിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
മാർഗനിർദേശങ്ങൾ നിർദേശിച്ചുകൊണ്ട് സംഘടനയുടെ അധികാരികൾ പുറത്തിറക്കിയിരിക്കുന്ന സർക്കുലറിൽ വിലക്ക് ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പുണ്ട്. “ലോകം മുഴുവൻ കോവിഡിനെതിരേ പോരാടുമ്പോഴും പാകിസ്ഥാൻ അതിർത്തിയിൽ നമ്മുടെ സൈനികരെ കൊല്ലുന്ന തിരക്കിലാണ്. ഈ സർക്കുലറിനെ ലംഘനം ഒരിക്കലും അനുവദിക്കപ്പെടുന്നതല്ല, ഇത്തരക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കും” എന്നാണ് സർക്കുലറിൽ പരാമർശിച്ചിരിക്കുന്നത്.
Discussion about this post