സിംഗപ്പൂരിൽ കോവിഡ് രോഗം പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്.ഞായറാഴ്ച രാത്രിയോടെ 233 കോവിഡ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇവരിൽ 59 പേർ ഇന്ത്യക്കാരാണ്.ഇതു വരെയുള്ള കണക്കു പ്രകാരം സിംഗപ്പൂരിൽ മൊത്തം രോഗികളുടെ എണ്ണം 2,532 ആണ്.
ഇതുവരെ രാജ്യത്തെ എട്ടു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നേരത്തെ രോഗബാധ ഉണ്ടായിരുന്നവരുമായി സമ്പർക്കം പുലർത്തിയവരാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്ന 66 പേർ.ബാക്കിയുള്ളവർക്ക് ഏതു മാർഗ്ഗത്തിലൂടെയാണ് രോഗബാധയുണ്ടായതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇവരുടെ സമ്പർക്ക പട്ടിക കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Discussion about this post