പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിരവധി കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ട്, പക്ഷേ മഹാമാരിക്കെതിരെ ഒറ്റക്കെട്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.ഇപ്പോൾ പരസ്പരം ഏറ്റുമുട്ടുന്നതിനുള്ള സമയമല്ലെന്നും അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിലും ഒരുമിച്ചു നിൽക്കുമെന്നും രാഹുൽ അറിയിച്ചു.കോവിഡ് പരിശോധന ഊർജിതമാക്കണമെന്നും വൈറസിനെതിരായ പോരാട്ടത്തിൽ വ്യാപകമായ പരിശോധനയാണ് സാഹചര്യം ആവശ്യപ്പെടുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.റാപിഡ് ടെസ്റ്റിങ് കിറ്റുകൾ ലഭ്യമാക്കുന്നതിൽ വരുന്ന കാലതാമസത്തെ രാഹുൽ വിമർശിച്ചു.
പറഞ്ഞ സമയം രണ്ടു തവണ മാറ്റി ഡെലിവറി വൈകിപ്പിച്ച ചൈനയെ അവഗണിച്ച് കേന്ദ്രസർക്കാർ, സ്വന്തമായി റാപിഡ് ടെസ്റ്റിംഗ് കിറ്റുകൾ നിർമ്മിക്കാൻ ഇന്ത്യൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് രണ്ടു കമ്പനികൾ കിറ്റുകളുടെ നിർമാണം തുടങ്ങി കഴിഞ്ഞു.
Discussion about this post