വ്യക്തികളും സ്ഥാപനങ്ങളും വീഡിയോ കോൺഫറൻസിന് സൂം ആപ്പ് ഉപയോഗിക്കുന്നതിനെതിരെ കേന്ദ്ര സർക്കാരിന്റെ സുരക്ഷാ മുന്നറിയിപ്പ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നത്.
ലോക്ഡൗൺ കാലഘട്ടത്തിൽ വീഡിയോ കോൺഫറൻസിന് ഓൺലൈൻ ക്ലാസ്സുകൾക്കും മറ്റാവശ്യങ്ങൾക്കും മിക്കവരും ആശ്രയിക്കുന്നത് ഈ ആപ്പിനെയാണ്. സുരക്ഷിതമല്ലാത്തതിനാൽ സർക്കാർ ഓഫീസുകളിലോ മറ്റ് ഔദ്യോഗിക ആവശ്യത്തിന് ഈ ആപ്പ് ഉപയോഗിക്കരുതെന്ന് സർക്കാർ ഉത്തരവിട്ടു.സൂം ആപ്പ് ഉപയോഗിക്കുന്ന വ്യക്തികൾ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശവുമായി ഒമ്പത് മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങിയ പട്ടിക കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
Breaking: INDIA'S HOME MINISTRY SAYS ZOOM NOT SAFE pic.twitter.com/8Tpyixw5ma
— Sidhant Sibal (@sidhant) April 16, 2020












Discussion about this post