മൗറീഷ്യസിലേയ്ക്ക് കോവിഡിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റി അയച്ചതിന് കൃതജ്ഞത പ്രകടിപ്പിച്ച് മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്നാഥ്. കോവിഡ് മഹാമാരിയുടെ ഇടയിലും ഇന്ത്യ ചെയ്തത് ഉദാരമായ സംഭാവനയാണെന്ന് പ്രവിന്ദ് അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യൻ സർക്കാരിനോടും തന്റെ നന്ദിയും കടപ്പാടും ട്വിറ്ററിലെ തന്റെ ഔദ്യോഗിക പേജിലാണ് അദ്ദേഹം രേഖപ്പെടുത്തിയത്. ബുധനാഴ്ച, ഒരു വിമാനത്തിൽ ഹൈഡ്രോക്സിക്ലോറോക്വിനും കോവിഡ് ചികിത്സയ്ക്ക് വേണ്ട മറ്റ് അനുബന്ധ സാമഗ്രികളും കേന്ദ്രസർക്കാർ മൗറീഷ്യസിലേക്ക് അയച്ചു കൊടുത്തിരുന്നു.10 മരണം രേഖപ്പെടുത്തിയ മൗറീഷ്യസിൽ, ഇതുവരെയുള്ള കണക്കനുസരിച്ച് 324 കോവിഡ് രോഗികളുണ്ട്.












Discussion about this post