കൊളംബോ: ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ ശ്രീലങ്കയില്‍വച്ച് നടത്താന്‍ തയ്യാറാണെന്ന് സന്നദ്ധത അറിയിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ശ്രീലങ്ക ഉടന്‍ കൊറോണ മുക്തമാകുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ടൂര്‍ണമെന്റ് ഇവിടെ നടത്താനാവും. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബിസിസിഐയെ സമീപിക്കുമെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഷമ്മി സില്‍വ അറിയിച്ചു.
ഒരു ശ്രീലങ്കന്‍ മാധ്യമത്തോട് പ്രതികരിക്കവെ സില്‍വ പറഞ്ഞു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദേശം ഇന്ത്യ പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post