രാജ്യത്തെ ഞെട്ടിച്ച കോവിഡ് രോഗബാധയുടെ വ്യാപനം കുറഞ്ഞതിനാൽ അമേരിക്കയിൽ വിപണികൾ തുറക്കാൻ സമയമായെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിപണികൾ തുറക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും മാനദണ്ഡങ്ങളും വൈറ്റ്ഹൗസ് ഇന്നലെ പുറത്തു വിട്ടു.കോവിഡ്-19 മഹാമാരിയുടെ അതിതീവ്ര ഘട്ടം അമേരിക്ക പിന്നിട്ടതായി ട്രംപ് വെളിപ്പെടുത്തിയിരുന്നു.വിപണികൾ എപ്പോൾ തുറക്കണമെന്ന് അന്തിമതീരുമാനം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ട്രംപ് ഗവർണർമാർക്ക് വിട്ടു നൽകിയിട്ടുണ്ട്.
മഹാമാരിക്കെതിരെ ലോക്ഡൗൺ ഒരിക്കലും ശാശ്വത പരിഹാരമല്ല, അമേരിക്കയിലെ പൗരന്മാർ ലോക്ക് ഡൗൺലോഡ് നിർത്തിവെക്കാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി. സാമൂഹിക അകലം പാലിച്ചുകൊണ്ട് കർശനമായ നിയന്ത്രണങ്ങളോടെ ആരോഗ്യമുള്ള പൗരന്മാർ ജോലി തുടരട്ടെ, ആരോഗ്യ സ്ഥിതി മോശമുള്ളവർ വീട്ടിലിരിക്കട്ടെ എന്നും ട്രംപ് പറഞ്ഞു.
Discussion about this post