Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article

സാർക് കോവിഡ്-19 ഫണ്ട് : കടമ നിറവേറ്റി ഇന്ത്യ, നിശബ്ദമായി പാകിസ്ഥാൻ

by Brave India Desk
Apr 17, 2020, 09:15 pm IST
in Article
Share on Facebook
Tweet
WhatsAppTelegram

2020 മാർച്ച്‌ 15-ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് സാർക് കോവിഡ്-19 ഫണ്ട് രൂപീകരിക്കുന്നത്.സാർക് അംഗങ്ങളായ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദീപ്,നേപ്പാൾ, പാകിസ്ഥാൻ ശ്രീലങ്ക എന്നീ രാഷ്ട്രത്തലവന്മാർ കരഘോഷത്തോടെ അത് പാസാക്കുകയും ചെയ്തു.അന്ന് ലോകരാഷ്ട്രങ്ങളിൽ പടർന്നുപിടിക്കാൻ തുടങ്ങിയിരുന്ന കോവിഡ്-19 മഹാമാരിയുടെ ആഘാതം ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ലഘൂകരിക്കുക എന്നതായിരുന്നു ഈ ഫണ്ടിന്റെ പ്രധാന ലക്ഷ്യം. അങ്ങനെ രൂപീകരിച്ചതാണ് ഈ കോവിഡ്-19 ഫണ്ട്.ശ്രീലങ്ക അഞ്ചു മില്യൺ യുഎസ് ഡോളർ, ബംഗ്ലാദേശ് ഒന്നര മില്ല്യൻ ഡോളർ, ഭൂട്ടാൻ ഒരു ലക്ഷം ഡോളർ, നേപ്പാൾ ഒരു മില്യൻ ഡോളർ, മാലിദ്വീപ് രണ്ട് ലക്ഷം ഡോളർ, അഫ്ഗാനിസ്ഥാൻ ഒരു മില്യൻ ഡോളർ എന്നിങ്ങനെ അംഗരാജ്യങ്ങളെല്ലാവരും യഥാശക്തി ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് ഉറപ്പു കൊടുത്തു.പദ്ധതിയുടെ അമരക്കാരായ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തത് 10 മില്യൺ ഡോളറായിരുന്നു. സംഭാവനകൾ വാഗ്ദാനം ചെയ്ത ഓരോ രാഷ്ട്രങ്ങളേയും രാഷ്ട്രത്തലവന്മാരെയും പേരെടുത്തു പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി പ്രകടിപ്പിച്ചു. പക്ഷേ,പാകിസ്ഥാൻ അവിടെയും സ്ഥിരം സ്വഭാവം പുറത്തെടുത്തു.ഇന്ത്യ മുൻകൈയെടുത്ത് നടത്തുന്ന പദ്ധതിയായതിനാൽ പാകിസ്ഥാൻ ആദ്യമേ തന്നെ വിമുഖത പ്രകടിപ്പിച്ചുവെന്ന സംഭവം ഈ അവസരത്തിൽ സ്മരണീയമാണ്.പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വീഡിയോ കോൺഫറൻസിന്റെ ഏഴയലത്തേക്ക് വന്നില്ല.പകരം മറ്റൊരാളെ പാകിസ്ഥാനെ പ്രതിനിധീകരിച്ച് വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാൻ മറ്റൊരാളെ അയച്ചു . ലോകം ഒരു ആഗോള വിപത്തിനെ പ്രതിരോധിക്കാൻ സജ്ജമായ പദ്ധതികൾ തയ്യാറാക്കുമ്പോൾ, പ്രസ്തുത പാക് പ്രതിനിധി കൂട്ടത്തിലേക്ക് വലിച്ചിഴച്ചത് കശ്മീർ പ്രശ്നമാണ് എന്നതു മാത്രം മതിയാവും ഇക്കാര്യത്തിൽ അവരുടെ മനോഭാവം മനസ്സിലാക്കാൻ. രസകരമായ കാര്യമെന്തെന്നാൽ, ഇമ്രാൻ ഖാൻ നിയോഗിച്ചത് തന്റെ ആരോഗ്യമന്ത്രി സഫർ മിർസയെയാണ്. ആരോഗ്യരംഗവുമായി ബന്ധപ്പെട്ടൊരു കേന്ദ്രപദവി കൈയാളുന്ന വ്യക്തിയാണ് ഇത്തരം സുപ്രധാനമായ കൂടിക്കാഴ്ചയിൽ കാശ്മീർ അതിർത്തി വിഷയം എടുത്തിട്ടത്.അത്യാവശ്യത്തിന് വിവരമുണ്ടായിരുന്ന പാകിസ്ഥാനിലെ മത കോടതി ഈയൊരു കാരണം പറഞ്ഞ് സഫറിനെ പിടിച്ചു പുറത്താക്കിയെന്നത് പിന്നീടുണ്ടായ കഥ..!

പാക്കിസ്ഥാൻ ഒഴിച്ച് ഏഴു രാജ്യങ്ങളുടെയും സംഭാവന കൂടിച്ചേർന്ന് ഏതാണ്ട് 19 മില്യൺ ഡോളറിന്റെ ഫണ്ട് തയ്യാറായി. ഒറ്റപ്പെടുന്നത് തിരിച്ചറിഞ്ഞ് പാകിസ്ഥാൻ മൂന്ന് ആഴ്ചയ്ക്കു ശേഷം, ഏപ്രിൽ ഒമ്പതാം തീയതിയോട് കൂടി 3 മില്യൻ ഡോളറിന്റെ സംഭാവന പ്രഖ്യാപിച്ചു. മരുന്നുകളും ചികിത്സ സാമഗ്രികളും, ദുരിതാശ്വാസ സാധനങ്ങളുമായി നാളിതു വരെ നമ്മുടെ രാജ്യം സാർക്ക് രാജ്യങ്ങളെ സഹായിക്കാൻ മാത്രം ചെലവഴിച്ചത് 1.7 മില്യൺ ഡോളർ ആണ്. ചിന്തിക്കേണ്ട വസ്തുതയെന്തെന്നാൽ അഫ്ഗാനിസ്ഥാനിലേക്കും, ഭൂട്ടാനിലേക്കും ബംഗ്ലാദേശിലേക്കും,മാലിദ്വീപിലേക്കും, നേപ്പാളിലേക്കും, ശ്രീലങ്കയിലേക്കും അയച്ച വസ്തുക്കളുടെ വില മാത്രമാണിത്.അയക്കാനുള്ള ചെലവ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.ന്യൂ ഡൽഹിയിൽ നിന്നും ചാർട്ടേഡ് ഫ്ളൈറ്റുകളിൽ പെട്ടെന്നു തന്നെ സാധനങ്ങളെത്തിക്കാനുള്ള ചിലവ് അയച്ച വസ്തുക്കളുടെ മൂല്യത്തേക്കാൾ രണ്ടോമൂന്നോ മടങ്ങ് അധികം വരുമെന്നതാണ് യാഥാർഥ്യം.പല സാർക്ക് രാജ്യങ്ങളും പരസ്പരം പല സഹായങ്ങളും ചെയ്യുന്നുണ്ട്. ദരിദ്ര രാഷ്ട്രമായ ബംഗ്ലാദേശ് പോലും നൂറു മെട്രിക് ടൺ ദുരിതാശ്വാസ സാമഗ്രികളും മരുന്നുകളുമായി ഒരു കപ്പൽ മാലിദ്വീപിലേയ്ക്കയച്ചു കഴിഞ്ഞു.

Stories you may like

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

പക്ഷേ, മൂന്ന് മില്യൻ യു.എസ് ഡോളർ വാഗ്ദാനം ചെയ്ത പാകിസ്ഥാൻ മിണ്ടുന്നത് പോലുമില്ല.തന്നെയുമല്ല, ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് വെളിപ്പെടുത്തി ഇമ്രാൻഖാൻ, അന്താരാഷ്ട്ര നാണ്യനിധി, ലോകബാങ്ക് ഐക്യരാഷ്ട്രസംഘടന എന്നിവയോടെയൊക്കെ സഹായമഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.ഏറ്റവും ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് അന്താരാഷ്ട്ര നാണ്യ നിധി പാകിസ്ഥാനി 1.4 ബില്ല്യൺ ഡോളർ ധനസഹായം അനുവദിച്ചു കഴിഞ്ഞു.അടി പതറി നിൽക്കുന്ന പാകിസ്ഥാൻ കോവിഡ് മഹാമാരിയെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന കാര്യം കണ്ടറിയണം.

Tags: SAARCpakistan
Share13
Tweet
SendShare

Latest stories from this section

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

ഡ്രംസ് അടിച്ച് പെണ്ണിനെ വളയ്ക്കും!കാട്ടിലെ റിയൽ എസ്റ്റേറ്റ് കിംഗ്!മരംകൊത്തി

ഡ്രംസ് അടിച്ച് പെണ്ണിനെ വളയ്ക്കും!കാട്ടിലെ റിയൽ എസ്റ്റേറ്റ് കിംഗ്!മരംകൊത്തി

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

ഫ്രിഡ്ജ് ഇടയ്ക്കിടെ തുറക്കുന്നവരാണോ നിങ്ങൾ? എങ്കിൽ മാസാവസാനം വരുന്ന കറന്റ് ബില്ല് കണ്ട് ഞെട്ടരുത്!

Latest News

ഗാസയുടെ 60 ശതമാനവും പിടിച്ചെടുത്തതായി നെതന്യാഹു ; 70% എന്ന ലക്ഷ്യം എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്ന് ഐഡിഎഫിന് നിർദ്ദേശം

ഒക്ടോബർ 7 ആക്രമണത്തെക്കുറിച്ച് യുഎഇ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന വാർത്ത ; പത്രത്തിനെതിരെ നിയമ നടപടിയുമായി നെതന്യാഹു

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

സണ്ണി കപിക്കാടിന്റെ വീഡിയോ നീക്കം ചെയ്യണം ; ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്ന മുഴുവന്‍ പോസ്റ്റുകളും നീക്കണമെന്ന് മെറ്റയോട് ഹൈക്കോടതി

ഇസ്ലാമിക് നാറ്റോ പാളി?’; സൗദിയിൽ ഹൂതി ആക്രമണം കടുക്കുന്നു; പപ്പടം പോലെ തകർന്ന് ‘മക്ക കരാർ’; പ്രതികരിക്കാതെ പാകിസ്താനും തുർക്കിയും!

പറ്റിച്ചേ! മക്ക കരാറിൽ മലക്കംമറിഞ്ഞ് പാകിസ്ഥാൻ ; നിലപാട് മാറ്റിയത് ഹൂതികൾ സൗദിയിൽ ആക്രമണം നടത്തിയതിന് പിന്നാലെ

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

ചെങ്കടലിൽ വീണ്ടും ഭീതി പടർത്തി ഹൂതികൾ ; യെമനിലെ തന്ത്രപ്രധാന തുറമുഖ നഗരം പിടിച്ചെടുത്തു

കിട്ടിപോയി ഐഫോണ്‍…തുറന്നപ്പോളോ മൂന്ന് കട്ട ബാര്‍ സോപ്പ്

ഇ-കോമേഴ്‌സ് നിയമങ്ങളിൽ സുപ്രധാന ഭേദഗതികളുമായി കേന്ദ്രസർക്കാർ; ഓൺലൈൻ ഷോപ്പിംഗിലെ വിലക്കയറ്റ തട്ടിപ്പുകളും വ്യാജ പരസ്യങ്ങളും തടയുക ലക്ഷ്യം

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; 5 ട്രെയിനുകൾ റദ്ദാക്കി ; ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി റെയിൽവേ

ആറ് മാസത്തിൽ ലാൻഡിംഗിനിടെ വാൽഭാഗം റൺവേയിൽ തട്ടിയത് നാല് തവണ; ഇൻഡിഗോയ്ക്ക് 1 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ

ബോംബ് ഭീഷണി; അഹമ്മദാബാദിൽ അടിയന്തരമായി ഇറക്കി ലഖ്‌നൗ-സൗദി വിമാനം

വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

വേദനകളുടെ ലോകത്തോട് വിടപറഞ്ഞ് ‘നന്ദു’ ; തൃശ്ശൂർ സുവോളജിക്കൽ പാർക്കിലെ കടുവയ്ക്ക് ദയാവധം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies