ഇന്ത്യൻ നാവികസേനയിലും കോവിഡ്-19 പടരുന്നു.മഹാരാഷ്ട്രയിലെ മുംബൈയിൽ നാവികസേനയിലെ ഇരുപതോളം ഉദ്യോഗസ്ഥർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ്- പരിശോധനയിൽ പോസിറ്റീവ് ആണെന്ന് തെളിഞ്ഞ ഉദ്യോഗസ്ഥരെ കൊളാബയിലുള്ള നാവിക സേനയുടെ പ്രത്യേക ആശുപത്രിയായ അശ്വിനിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
ഇവരുടെ സഞ്ചാര പഥങ്ങളും സമ്പർക്കത്തിൽ ഉണ്ടായിരുന്നവരുടെ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും ആരോഗ്യവിദഗ്ധർ ഊർജിതമായി ആരംഭിച്ചിട്ടുണ്ട്. നേവിയുടെ വെസ്റ്റേൺ കമാൻഡിന്റെ പ്രവർത്തനങ്ങൾക്ക് അഡ്മിനിസ്ട്രേറ്റീവ് പിന്തുണ നൽകുന്ന തീരത്തുള്ള സേന വിഭാഗത്തിലെ അംഗങ്ങൾക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.മുംബൈ തീരത്തുള്ള ഐ.എൻ.എസ് ആൻഗ്രേയിലാണ് രോഗം കണ്ടെത്തിയ ഉദ്യോഗസ്ഥർ താമസിച്ചിരുന്നത്.
Discussion about this post