അബുദാബി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം തുടരുന്നു. രാവിലെ ഹൈടെക് സിറ്റിയായ അബുദാബി മസ്ദര്‍ സിറ്റി മോദി സന്ദര്‍ശിച്ചു. ഇന്ന് ദുബൈയിലേക്ക് പോകുന്ന മോദി യുഇഎ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വൈകീട്ട ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അരലക്ഷത്തിലേറെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യും.
സമ്മേളനം ചരിത്രപ്രധാനമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. തിരിച്ചറിയല്‍ രേഖകളുമായി എത്തുന്നവരെ മാത്രമേ സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിപ്പിക്കൂ. സമ്മേളനത്തിലേക്ക് എത്തുന്നവര്‍ ക്യാമറ, ഭക്ഷണം എന്നിവ കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
Discussion about this post