ഗോവ ഗ്രീൻ സോണായി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നു.പുതിയ കോവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത കാരണമാണ് സർക്കാരിന്റെ ഈ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടാഴ്ചയായി സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് സാക്ഷ്യപ്പെടുത്തുന്നു.
ഗോവയിൽ ആകെ ഏഴ് കോവിഡ് രോഗികളാണ് ചികിത്സയിൽ ഉണ്ടായിരുന്നത്.അവരിൽ ആറുപേരും രോഗ വിമുക്തരാവുകയോ ഡിസ്ചാർജ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.ഏഴാമത്തെ രോഗിയുടെ രണ്ട് പരിശോധനകളിലും നെഗറ്റീവാണെന്നാണ് റിസൾട്ട് ലഭിച്ചത്.എല്ലാ കോവിഡ്-19 രോഗികളും ഉത്തര ഗോവയിൽ നിന്നായിരുന്നതിനാൽ രോഗബാധയില്ലാത്ത ദക്ഷിണ ഗോവ, ഗ്രീൻ സോൺ ആയി നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നു.
Discussion about this post