പാരീസ്: കൊറോണ വൈറസ് മനുഷ്യ നിർമ്മിതമാണെന്ന ആരോപണവുമായി നോബേൽ സമ്മാന ജേതാവ്.എയ്ഡ്‌സിനു കാരണമാവുന്ന എ.ച്ച്ഐ.വി വൈറസിനെ കണ്ടെത്തിയ വൈറോളജിസ്റ്റായ ലൂക്ക് അന്റോൺ മൊണ്ടേനിയറാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.ചൈനീസ് ലബോറട്ടറിയിൽ നിന്നും എയ്ഡ്‌സിനെതിരെയുള്ള വാക്സിൻ നിർമാണ പ്രവർത്തനത്തിനിടയ്ക്കാണ് കൊറോണ വൈറസ് പുറത്തായിരിക്കുന്നത് എന്നതാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ.ഫ്രഞ്ച് വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
എച്ച്ഐവി, മലേറിയ എന്നീ വൈറസുകളുടെ ജനിതകം കൊറോണയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന സംശയമുണ്ടെങ്കിലും ഇതിനുള്ള സാധ്യത വളരെ കുറവാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.മാത്രമല്ല കോവിഡ്-19 ഒരു വ്യവസായിക അപകടമാണെന്നും അദ്ദേഹം പറഞ്ഞു.2000 മുതൽ വുഹാൻ നാഷണൽ ബയോ സേഫ്റ്റി ലബോറട്ടറി, കൊറോണ വൈറസിൽ കേന്ദ്രീകരിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോവിഡ് വൈറസിന്റെ ഉത്ഭവം ചൈനീസ് ലബോറട്ടറികളാണെന്ന് മുൻപേ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു.കോവിഡ്-19 ആഗോള വ്യാപകമായി പടർന്നതിന് ചൈന അറിഞ്ഞു കൊണ്ട് കാരണക്കാരായിട്ടുണ്ടെങ്കിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തിയിരുന്നു.
Discussion about this post